പോളിങ് നടന്നുകൊണ്ടിരിക്കെ ബൂത്തിലെ ഫാന്‍ പൊട്ടിത്തെറിച്ചു

The fan in the booth exploded while the polling was going on

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: നഗരസഭയിലെ എസ്.എന്‍.എം. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പന്ത്രണ്ട് എ ബൂത്തിലെ ഫാന്‍ പോളിങിനിടെ പൊട്ടിത്തെറിക്കുകയും തീയും പോകയും ഉയരുകയും ചെയ്തത് ഉദ്യോഗസ്ഥരെയും വോട്ടര്‍മാരെയും പരിഭ്രാന്തിയിലാഴ്ത്തി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫാന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വോട്ടര്‍മാര്‍
പുറത്തേക്കോടി. ഉച്ചയോടെയാണ് സംഭവം. പോളിങ് ശാന്തമായി നടക്കുന്നതിനിടയിലാണ് പോളിങ് ബൂത്തിലെ ഫാന്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അടുത്ത ബൂത്തിലെ ഉദ്യോഗസ്ഥരും വോട്ടര്‍മാരും ഓടിയെത്തി. പെട്ടെന്ന് സ്വിച്ച് ഓഫാക്കിയതിനാല്‍ അപകടം ഒഴിവായി. ഫാന്‍ കഴിഞ്ഞദിവസം മുതല്‍ തുടര്‍ച്ചയായി കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

ചിന്നിച്ചിതറിയ ഫാനിന്റെ കഷ്ണങ്ങള്‍ ഡ്യൂട്ടിയിലുള്ള പോളിങ് ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും ദേഹത്ത്
പതിച്ചു.വയറില്‍ തൂങ്ങി നില്‍ക്കുന്ന ഫാനിന്റെ ലീഫുകള്‍ കോടിയിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •