HIGHLIGHTS : falafel
ഫലാഫിൽ;റമദാൻ സ്പെഷ്യൽ
തയ്യാറാക്കിയത്; ഷരീഫ
ആവശ്യമായ ചേരുവകൾ :-
വെള്ളക്കടല – 1/2 കിലോ
പാഴ്സ് ലി – ¾ കപ്പ്
മല്ലിയില – ½ കപ്പ്
ഉള്ളി -1
വെളുത്തുള്ളി അല്ലി- 4
ഉപ്പ് – 1 ടേബിൾസ്പൂൺ
ജീരകം – 2 ടീസ്പൂൺ
മല്ലി – 2 ടീസ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
എണ്ണ – വറുക്കാൻ
എള്ള്- മുകളിൽ വിതറാൻ
പാകം ചെയ്യുന്ന വിധം:-
കടല 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. വെള്ളം ഊറ്റി കളഞ്ഞ് കഴുകിയെടുത്ത് നന്നായി ഉണക്കുക.
ശേഷം കടല നന്നായി പൊടിച്ചെടുക്കുക. പാഴ്സ് ലി, മല്ലിയില, ഉള്ളി, വെളുത്തുള്ളി, ഉപ്പ്, ജീരകം, മല്ലിയില, കുരുമുളക് എന്നിവ ചേർത്ത് മിശ്രിതം പേസ്റ്റ് ആയി മാറുന്നത് വരെ നന്നായി യോജിപ്പിക്കുക,
അത് നല്ല വണ്ണം മൂടി 1 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.
ഫലാഫെൽ മിക്സിൽ ബേക്കിംഗ് പൗഡർ വിതറുക, പതുക്കെ ഇളക്കുക .
ഓരോ ഉരുളകളായടുത്ത് കൈ വെള്ളയിൽ വെച്ച് പരത്തി ഫലാഫെൽ ഷെയ്പ്പ് ചെയ്തെടുക്കുക. മുകളിൽ എള്ള് വിതറുക.
എണ്ണയിൽ ഏകദേശം 2-3 മിനിറ്റ് തവിട്ട് നിറമാകുന്നത് വരെ വറുത്തെടുക്കുക. അല്ലെങ്കിൽ ഓവനിൽ 20-25 മിനിറ്റ് ബെയ്ക്ക് ചെയ്തെടുക്കുക.