മുഖ്യമന്ത്രി അമേരിക്കയിലായിരുന്നപ്പോള്‍ ഫയലില്‍ വ്യാജ ഒപ്പിട്ടു: ആരോപണവുമായി സന്ദീപ് വാര്യര്‍

Fake signature on file while CM was in US: Sandeep Warrier with allegations

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സമയത്ത് ഫയലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാജ ഒപ്പിട്ടു എന്നാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം.

2018 സെപ്തംബര്‍ 2 ന് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു. സെപ്തംബര്‍ 2 ന് അമേരിക്കയിലേക്ക് പോയ പിണറായി വിജയന്‍ തിരിച്ചെത്തുന്നത് സെപ്തംബര്‍ 23 നാണ്. സെപ്തംബര്‍ മൂന്നാം തിയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മലയാള ഭാഷയുമായി ബന്ധപ്പെട്ട് വന്ന ഫയലില്‍ സെപ്തംബര്‍ ഒമ്പതാം തീയ്യതി അമേരിക്കയിലുള്ള മുഖ്യമന്ത്രി ഒപ്പുവെച്ചു. ഈ ഫയലില്‍ ഒപ്പ് വെച്ചത് ശിവശങ്കറാണോ സ്വപ്‌നയാണോ. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടാന്‍ ഓഫീസില്‍ ആളുണ്ടോ? മുഖ്യമന്ത്രിക്ക് മുന്‍കാലപ്രാബല്യത്തോടെ ഒപ്പിടാന്‍ സാധിക്കില്ലല്ലോ, ഇത് നിയമ വിരുദ്ധമല്ലേ. വാസ്തവത്തില്‍ കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിയുണ്ടോ എന്ന് ഇപ്പോള്‍ സംശയമാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു.

മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലാത്ത സമയത്ത് ഫയലില്‍ മുഖ്യമന്ത്രിയുടെ ഡിജിറ്റല്‍ ഒപ്പല്ല രേഖപ്പെടുത്തിയതെന്നും സന്ദീപ് വാര്യാര്‍.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •