
തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസിലെ വ്യാജ ആര്‍.സി കേസില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. പരപ്പനങ്ങാടി ഉള്ളണം സ്വദേശി, മിനി സിവില്‍ സ്റ്റേഷന് അടുത്തുള്ള സ്വകാര്യ ഓണ്‍ലൈന്‍ ഷോപ്പ് ഉടമ, പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒരാളെ തൃശൂരില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും വാഹനം പിടിച്ചെടുത്തു. ഇയാളുടെ മൊഴി പ്രകാരമാണ് മറ്റ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ ചെമ്മാട്ടേയും ചെട്ടിപ്പടിയിലേയും കടകള്‍ പൊലീസ് അടച്ചു പൂട്ടി. വ്യാജ ആര്‍.സി നിര്‍മ്മാണത്തിനായി ഉപയോഗിച്ച നിരവധി കമ്പ്യൂട്ടറുകളും സ്‌കാനറുകളും പ്രിന്ററുകളും മറ്റു രേഖകളും ആര്‍.സി വ്യാജമായി നിര്‍മ്മിക്കാന്‍ ഉപയോഗിച്ച മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇന്നലെ രാവിലെ 11 മണിയോടെ താനൂര്‍ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് റെയ്ഡ് നടത്തിയത്. ചെമ്മാടും ചെട്ടിപ്പടിയിലും കടകളില്‍ ഓരേ സമയമായിരുന്നു റെയ്ഡ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



