Section

malabari-logo-mobile

കൃഷിമന്ത്രിയുടെ പേരില്‍ വ്യാജ സന്ദേശം: നടപടി ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നല്‍കി

HIGHLIGHTS : കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ ഇ-മെയില്‍ സന്ദേശം വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയു...

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ ഇ-മെയില്‍ സന്ദേശം വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളിലേക്ക് അയച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് കേരള പോലീസ് മേധാവിയോട് കൃഷിമന്ത്രി ആവശ്യപ്പെട്ടു.

മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് മന്ത്രിമാരുടെ ഔദ്യോഗിക ഇ-മെയിലിലേക്കും നിയമ വകുപ്പ് സെക്രട്ടറി, എന്‍ട്രന്‍സ് കമ്മീഷണര്‍, ജലസേചന വിഭാഗം ചീഫ് എന്‍ജിനീയര്‍, ധനകാര്യം (ബജറ്റ്) വിങ്, ഐ. ടി. (സി) ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവരുടെ ഔദ്യോഗിക ഇ മെയിലിലേക്കുമാണ് വ്യാജ സന്ദേശം ലഭിച്ചതായി ശ്രദ്ധയില്‍ പെട്ടത്.

sameeksha-malabarinews

കൃഷി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസം min.agri@kerala.gov.in ആണെന്നും കൃഷിവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!