വഴിക്കടവ്. നാരോക്കാവില്‍ വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു. നാരോക്കാവിലെ അല്‍മാസ് ഹോസ്പിറ്റലില്‍ ചികിത്സ നടത്തി യിരുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷ് (41)ആണ് വഴിക്കടവ് പൊലീസി ന്റെ പിടിയിലായത്. 2018 മുതല്‍ ഇയാള്‍ ഇവിടെ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീ ഡിഗ്രി മാത്രമാണ ന്നും പൊലീസ് അറിയിച്ചു.
വ്യാഴം വൈകിട്ട് അഞ്ചിനാ ണ് പൊലീസ് സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. രാത്രി ഏഴിന് വഴിക്കടവ് കുടുംബാ രോഗ്യ കേന്ദ്രം മെഡിക്കല്‍
ഓഫീസര്‍ ഉള്‍പ്പെടെയുള്ള സം ഘം ആശുപത്രിയിലെത്തി ഇയാളുടെ രേഖകള്‍ പരിശോ ധിച്ചാണ് വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്. ആറുവര്‍ ഷംമുമ്പാണ് രതീഷ് അല്‍മാസ് ആശുപത്രിയില്‍ ഡോക്ടറായി എത്തിയത്. രണ്ടാഴ്ചമുമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയാക്കി കിടത്തി ചി കിത്സയും തുടങ്ങി.
നാരോക്കാവില്‍ രണ്ട് സ്വകാര്യ ആ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നു. രോഗികള്‍ കുറഞ്ഞതിനാല്‍ ഒരെണ്ണം കഴിഞ്ഞ ദിവസം അടച്ചു. സജീവമായിരുന്ന ആശുപത്രിയി ലെ ഡോക്ടറെയാണ് ഇപ്പോള്‍ വ്യാജനാണെന്ന് കണ്ടെത്തിയത് വ്യാഴം രാത്രി എട്ടായോടെയാണ് വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്ത് പൊലീസ് കൊണ്ടുപോയത്. ഇയാളെ ചോദ്യംചെയ്ത് വരികയാ ണെന്ന് പൊലിസ് പറഞ്ഞു. ഇതിനുശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



