HIGHLIGHTS : Fake doctor and friend arrested
തിരൂര്‍: രജിസ്‌ട്രേഷന്‍ ഇല്ലാതെ ഡോക്ടര്‍ എന്ന വ്യാജേന മരുന്നുകള്‍ നല്‍കി ചികിത്സ നടത്തിയതിന് ഡോക്ടറും സുഹൃത്തും അറസ്റ്റില്‍. തിരുവനന്തപുരം മടത്തറ സ്വദേശിനി ഹിസാന മന്‍സില്‍ സോഫിമോള്‍ (സോഫിയ റാവുത്തര്‍, 46), സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളമ്പാറ ബഷീര്‍ (55) എന്നിവരെയാണ് തിരൂര്‍ പൊലീസ് പിടികൂടിയത്.
ചാവക്കാട് സ്വദേശിയുടെ പരാതിയില്‍ അന്വേഷണം നടത്തവെയാണ് പൂക്കയില്‍ വച്ച് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജി ജോയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതികളെ പിടികൂടിയത്.

സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കി ആളുകളെ ആകര്‍ഷിച്ചാണ് ചികിത്സ നല്‍കിയത്. മുമ്പും സമാനമായ കേസുകളില്‍ സോഫി മോള്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ തിരൂര്‍ മജിസ്‌ട്രേട്ടു മുമ്പാകെ ഹാജരാക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു