കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍

HIGHLIGHTS : Fake bomb threat to plane in Karipur; A native of Palakkad who sent the message was arrested

കോഴിക്കോട്: കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോബ് ഭീഷണി സന്ദേശമയച്ച പ്രതി പോലീസ് പിടിയിലായി. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയര്‍ അറേബ്യ വിമാനത്തിന് ബോംബു ഭീഷണി ഉണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ് ഇജാസ് വിമാനത്താവളത്തിലേക്ക് ഇമെയില്‍ സന്ദേശമയച്ചത്.

തിങ്കളാഴ്ച്ച എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. വിദേശത്തേക്ക് പോകാന്‍ താല്‍പര്യമില്ലാതിരുന്നതിനാലാണ് താന്‍ യാത്ര ചെയ്യേണ്ട വിമാനത്തിന് ബോബു ഭീഷണിയുണ്ടെന്ന് സന്ദേശമയച്ചതെന്നാണ് മുഹമ്മദ് ഇജാസ് പൊലീസിനു നല്‍കിയിട്ടുള്ള മൊഴി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!