
കൊച്ചി : ഏലൂരില്‍ ഓട്ടോഡ്രൈവര്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഏലൂര്‍ നോര്‍ത്ത് കണപ്പിള്ളിനഗറില്‍ വലിയപാടം സിന്ധുവിനാണ് (45) കുത്തേറ്റത്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം. വീട്ടില്‍ സ്വന്തമായി പ്രിന്റിങ് പ്രസ്സ് നടത്തുന്ന സിന്ധുവിനെ ഇവിടെ സ്ഥിരമായി സാധനങ്ങള്‍ എടുക്കാന്‍ വന്നിരുന്ന ഒട്ടോഡ്രൈവര്‍ മുളവുകാട് സ്വദേശി ദീപു (45) ആണ് കുത്തിയതെന്ന് ഏലൂര്‍ പൊലീസ് പറഞ്ഞു. നഖംവെട്ടി ഉപയോഗിച്ച് കഴുത്തിനാണ് കുത്തിയത്. കാരണം വ്യക്തമായിട്ടില്ല.
സിന്ധുവിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്. ഉടന്‍ സിന്ധുവിനെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്നുമാണ് എറണാകുളത്തേയ്ക്ക് മാറ്റിയത്. സംഭവത്തില്‍ ഏലൂര്‍ പൊലീസ് കേസെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




