മലയാളത്തിന്റെ പ്രിയതാരങ്ങളായ ഫഹദ്ഫാസിലും, നസ്രിയ നസീമും വിവാഹിതരായി. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം നടന്നത്. വിവാഹത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമ മേഖലയില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍, മീരാ നന്ദന്‍, ഷാജികൈലാസ്, ആനി, പ്രിയദര്‍ശന്‍, നെടുമുടിവേണു തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹത്തിന്റെ മാന്നോടിയായി മൈലാഞ്ചി കല്ല്യാണം ഇന്നലെ നടന്നിരുന്നു. ആഗസ്റ്റ് 24 ന് ആലപ്പുഴയില്‍ സിനിമാതാരങ്ങള്‍ക്കായി പ്രത്യേക റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



