തിരൂരങ്ങാടി ബാപ്പു മുസ്ല്യാര്‍ നിര്യാതനായി

bapu-musliarCopyമലപ്പുറം : മുതിര്‍ന്ന മതപണ്ഡിതനും, സമസ്ത കേന്ദ്ര മുശവറ അംഗവുമായ തിരൂരങ്ങാടി ബാപ്പു മുസ്ല്യാര്‍ (85) നിര്യാതനായി. തിരൂരങ്ങാടിയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഒട്ടേറെ പണ്ഡിതരുടെ ഗുരുവും, വിവിധ സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്നു. അറബി ഭാഷ വിദഗ്ദ്ധനായ ബാപ്പു മുസ്ല്യാര്‍ വിശ്വകര്‍മ്മ ശാസ്ത്ര രംഗങ്ങളില്‍ രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഒട്ടേറെ കവിതകള്‍ എഴുതിയിട്ടുള്ളതിനാല്‍ അദ്ദേഹത്തെ കേരളത്തിലെ ബുസൂരി എന്നാണ് പണ്ഡിതര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

മക്കള്‍: അബ്ദു റഹ്മാന്‍, മുസ്തഫ, മൂസ, ശാക്കിര്‍, സുഹ്‌റ, ആയിശ ഹുമൈറ, ഖദീജ, റശീദ. മരുമക്കള്‍ : മഹമ്മൂദ് മുസ്ല്യാര്‍, അബ്ദുള്‍ ഷുക്കൂര്‍ മുസ്ല്യാര്‍, മുസ്തഫ മഖ്ദൂമി, ടി ടി അബ്ദുള്‍റഹീം മുസ്ല്യാര്‍.

Share news
error: Content is protected !!
Scroll to Top