ബി. എം. ഡബ്ല്യൂ 7 സീരിസ് സ്വന്തമാക്കി ഫഹദും നസ്രിയയും.

1.70 കോടി വിലയുള്ള ബി. എം. ഡബ്ല്യൂവിന്റെ ആഡംബര സെഡാന്‍ 740ഐ സ്വന്തമാക്കി താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും.കൊച്ചിയിലെ ഇ വി എം ക്രഫ്റ്റില്‍ നിന്നാണ് ഈ ബി എം ഡബ്ല്യൂ സ്വന്തമാക്കിയത്.

ജനുവരിയില്‍ ആണ് ബി. എം. ഡബ്ല്യൂ 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്.മൂന്ന് ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എഞ്ചിന്‍ ആണ് ഇതിന്.380bhp കരുത്തും 520 എന്‍ എം ടോര്‍ക്കും ഇത് ഉല്‍പാദിപ്പിക്കും.എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സും ഉണ്ട് ഇതില്‍.

ഇരുവരുടെയും മൂന്നാമത്തെ വാഹനമാണ് ഇത്. ഇതിന് മുന്‍പ് ലാംബോര്‍ഗിനി ഉറൂസും റേഞ്ച് റോവറുമാണ് ഇവര്‍ സ്വന്തമാക്കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top