വീണ്ടും തന്നെ വേദനിപ്പിക്കുന്നതെന്തിനാണെന്ന് ചോദ്യവുമായി കൊല്ലം സുധിയുടെ ഭാര്യ

വീണ്ടും തന്നെ വേദനിപ്പിക്കുന്നതെന്തിനാണെന്ന് ചോദ്യവുമായി അന്തരിച്ച മിമിക്രി കലാകാരനായ കൊല്ലം സുധിയുടെ ഭാര്യ. സുധിയുടെ വിയോഗത്തിന്റെ വേദന മാറും മുന്‍പേ തന്നേ വീണ്ടും വേദനിപ്പിക്കാരുതെന്ന് പറഞ്ഞു കൊണ്ടുള്ള കുറുപ്പുമായാണ് രേണു രംഗത്ത് വന്നിരിക്കുന്നത്.

സുധിയുമൊത്തുള്ള കുറച്ചു റീലുകള്‍ രേണു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ സുധി മരിച്ചു മാസങ്ങള്‍ ആവുമ്പോഴേക്കും രേണു സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയെന്ന തരത്തിലുള്ള ന്യൂസുകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി രേണു പറയുന്നു.വീണ്ടും വാര്‍ത്തകള്‍ കണ്ടെന്നും താന്‍ റീല്‍സ് ചെയ്തു നടക്കുകയാണെന്നും എന്നാല്‍ അതൊക്കെ സുധി ഉള്ളപ്പോള്‍ എടുത്തതാണെന്നും ഡേറ്റ് നോക്കിയാല്‍ അത് വ്യക്തമാകുമെന്നും വീണ്ടും തന്നെ വേദനിപ്പിക്കരുതെന്നും താന്‍ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമെല്ലാം ലോഗ് ഔട്ട് ആക്കുകയാണെന്നും പറഞ്ഞു കൊണ്ടാണ് രേണുവിന്റെ കുറുപ്പ്.

 

Share news
error: Content is protected !!
Scroll to Top