Section

malabari-logo-mobile

ഫേസ്‌ബുക്കില്‍ നഗ്ന ചിത്രം പോസ്‌റ്റ്‌ ചെയ്‌ത സൈനികനെതിരെ മകളുടെ പാരാതി

HIGHLIGHTS : വ്യാജ അകൗണ്ടുപയോഗിച്ച്‌ സ്വന്തം നഗ്നഫോട്ടോ ഫേസ്‌ബുക്കിലിട്ട സൈനികനെതിരെ മകള്‍ പരാതി നല്‍കി. സുധീര്‍സിങ്ങ്‌ എന്ന വ്യാജ അക്കൗണ്ടിലൂടെ നഗ്നചിത്രമിട്ട ...

Untitled-1 copyവ്യാജ അകൗണ്ടുപയോഗിച്ച്‌ സ്വന്തം നഗ്നഫോട്ടോ ഫേസ്‌ബുക്കിലിട്ട സൈനികനെതിരെ മകള്‍ പരാതി നല്‍കി. സുധീര്‍സിങ്ങ്‌ എന്ന വ്യാജ അക്കൗണ്ടിലൂടെ നഗ്നചിത്രമിട്ട കേണല്‍ സന്ദീപ്‌ നൈനക്കെതിരെയാണ്‌ പതിനേഴുകാരിയായ മകള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്‌.

യുപിയിലെ ലഖനൗക്കടുത്തുള്ള ആഷിയാന പോലീസ്‌ സ്‌റ്റേഷനിലാണ്‌ ഈ പരാതി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

sameeksha-malabarinews

തന്റെ അച്ഛന്‍ ഉണ്ടാക്കിയ ഫേക്ക്‌ അക്കൗണ്ടില്‍ തന്നോടൊപ്പം കോളേജില്‍ പഠിക്കുന്ന പല സുഹൃത്തുക്കളും ഫേസ്‌ ബുക്ക്‌ സുഹൃത്തുക്കളായിരുന്നതെന്നും ഇവരുടെ കൈയ്യിലെല്ലാം പിതാവിന്റെ അശ്ലീല ഫോട്ടോയെത്തിയതോടെ കടുത്ത മാനഹാനിയാണ്‌ തനിക്കുണ്ടായതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇപ്പോള്‍ തന്റെ കൂട്ടുകാര്‍ ഈ കാരണം കൊണ്ട്‌ തന്നോട്‌ സംസാരിക്കുന്നതു പോലുമില്ലെന്നും കുട്ടി പറയുന്നു.

കേണല്‍ ഇപ്പോള്‍ പഞ്ചാബിലാണ്‌ താമസിക്കുന്നത്‌. ഈ കേസ്‌ അന്വേഷിക്കുന്നതിനായി ലഖനൗ സൈബര്‍സെല്ലിന്‌ കൈമാറിയിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!