Section

malabari-logo-mobile

‘ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട’…അബ്ദുറബ്ബിന്റെ പോസ്റ്റ് വിവാദമാകുന്നു

HIGHLIGHTS : കോഴിക്കോട്:  ‘ഹരിത’ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഹരിതയിലേയും...

കോഴിക്കോട്:  ‘ഹരിത’ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.

ഹരിതയിലേയും എംഎസ്എഫിലേയും ലീഗിലേയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാമെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിന്റെ അവസാനത്തില്‍ നടത്തിയ പ്രയോഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
‘ചെമ്പിനില്ലാത്ത ചൂട് ഒരു മൂടിക്കും വേണ്ട’ .. എന്ന വാചകമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ചില മാധ്യമങ്ങളില്‍ അവതാരകര്‍ തന്നെ ഈ പ്രയോഗത്തെ മുസ്ലീംലീഗ് എങ്ങിനെയാണ് സ്ത്രീകളെ കാണുന്നതെന്നിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇടതു അനുകൂല പ്രൊഫൈലുകള്‍ ഈ പ്രയോഗത്തിന് വലിയ പ്രചരണമാണ് നല്‍കുന്നത്. വനിതകളെ ബിരിയാണി ചെമ്പിന്റെ മൂടിയോടാണ് ഉപമിച്ചിരിക്കുതെന്നാണ് ഇവര്‍ പറയുന്നത്.

sameeksha-malabarinews

എന്നാല്‍ ലീഗ് അനുഭാവികള്‍ക്കിടിയില്‍ ഈ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് ആയിരക്കണക്കിന് ആളുകള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ലീഗ് അനുകൂല പ്രൊഫലുകളില്‍ നിന്നും സാധാരണ കണ്ടുവരുന്ന ഒരുമിച്ചുള്ള പ്രതിരോധങ്ങള്‍ ഇത്തവണ ഉണ്ടാകുന്നില്ലെന്നതും ശ്രദ്ദേയമാണ്.

പികെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഹരിതയിലെയും, എം.എസ്.എഫിലെയും ലീഗിലെയും പ്രശ്നങ്ങൾ തീർക്കാൻ ലീഗിനറിയാം.
ചാനൽ ചർച്ചകളിൽ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന ചാനൽ ജീവികളുടെയും,
ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും, സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാർട്ടിക്കു വേണ്ട.
ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാൽ
കുഴൽപ്പണക്കടത്തും,
സ്വർണക്കടത്തും,
ഡോളർ കടത്തും,
കരുവന്നൂർ ബേങ്ക് തട്ടിപ്പും,
മരം മുറിയും,
കോവിഡ് നിയന്ത്രണം കൈവിട്ടു പോയതും,
എ.എം. ആരിഫ് എം.പി ഉന്നയിച്ച
അരൂരിലെ ദേശീയപാത അഴിമതിയും,
ഓണക്കിറ്റിലേക്ക് ഏലയ്ക്കാ വാങ്ങിയതിൽ
കയ്യിട്ട് വാരിയതും,
എന്തിനേറെ പ്ലസ് വൺ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട വെട്ടിച്ചുരുക്കിയതുമടക്കം
എല്ലാത്തിൽ നിന്നും രക്ഷപ്പെടാമെന്നാണോ
സർക്കാർ കരുതുന്നത്.
ലീഗിനെതിരെ വാർത്തകൾ പടച്ചുണ്ടാക്കി
എത്ര എരിവും മസാലയും ചേർത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ..
‘ലീഗിതാ തീർന്ന്’ എന്നും കരുതി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എല്ലാവരോടുമാണ്…
ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!