പരപ്പനങ്ങാടി:അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനം- ഉപജീവന പദ്ധതി- സ്റ്റാര്‍ട്ടപ്പ് ഫണ്ട് ധന സഹായ വിതരണ നടത്തി.
സഹായ വിതണത്തിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. അതിദാരിദ്ര്യത്തില്‍പെട്ട അഞ്ച് പേര്‍ക്ക് സംരംഭം തുടങ്ങാനുള്ള ധന സഹായം ചടങ്ങില്‍ വെച്ച് വിതരണം ചെയ്ത്.
വൈസ് ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സീനത്ത് ആലിബാപ്പു,
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നിസ്സ താഹിര്‍, കൗണ്‍സിലര്‍മാരായ സൈദലവികോയ, ജയദേവന്‍,
റസാഖ് തലക്കലകത്ത്, കെ കെ എസ് തങ്ങള്‍, ജുബൈരിയ കുന്നുമ്മല്‍, ഉമ്മുകുല്‍സു, ഖദീജത്തുല്‍ മാരിയ, മഞ്ജുഷ, സിഡിഎസ് ചെയര്‍പേഴ്‌സന്‍ സുഹറാബി,
വൈസ് ചെയര്‍പേഴ്‌സന്‍ റഹിയാനത്ത്, എം ഇ കണ്‍വീനര്‍ ഷീജ, മെന്റര്‍ ഷീല വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.




