
മണ്ണാര്‍ക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസില്‍ പ്രതി പിടിയില്‍. തെങ്കര മെഴുകപാറ സ്വദേശി ശിവശങ്കരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുന്‍പ് ആയിരുന്നു സംഭവം നടന്നത്. പശുവിനെ കൊന്ന് കയ്യും കാലും മുറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.
രാത്രിയില്‍ തൊഴുത്തില്‍ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയ പശുവിനെ അവിടെ വച്ച് തന്നെ കൊന്ന് ഇറച്ചി കൊണ്ട് പോയതാണെന്നാണ് കണ്ടെത്തല്‍. മറ്റ് ശരീരാവശിഷ്ടങ്ങള്‍ കാട്ടില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിയിരുന്നു.
വെറ്ററിനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുന്തംപോലെയുള്ള ആയുധം കൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള്‍ മുറിച്ചെടുത്തിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



