എടപ്പാൾ മേൽപ്പാലത്തിനുതാഴെ പൊട്ടിത്തെറി

എടപ്പാൾ മേൽപ്പാലത്തിനു താഴെ റൗണ്ട് എബൗട്ടിന് സമീപം  ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി. ശബ്ദംകേട്ട് ജനം പരിഭ്രാന്തരായി. ഇന്നലെ രാത്രി 7.15ഓടെ യാണ് സംഭവം.

ദീപാവലി ആഘോഷം കഴിഞ്ഞുവരുന്നവർ ആരെങ്കിലും ഉഗ്രശേഷിയുള്ള പടക്കമെറിഞ്ഞതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. പൊട്ടിത്തെറിയിൽ റൗണ്ട് എബൗട്ടിന്റെ ഒരുഭാഗത്ത് ചെറിയ പൊട്ടൽ വന്നിട്ടുണ്ട്.

പാലത്തിനു താഴെയുള്ള സിസിടിവികളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top