തിരൂര്‍: ഏഴൂരില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവരാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. താനൂര്‍ വെള്ളിയാമ്പുറം സ്വദേശി കിരിയാട്ടില്‍ രാഹുല്‍(24) നെയാണ് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ച തിരൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപത്താണ് സംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ബംഗാള്‍ സ്വദേശിയുടെ മൊബൈല്‍ ഫോണും പേഴ്‌സും കവരാന്‍ ശ്രമിച്ചു. പ്രതിരോധിച്ചപ്പോള്‍ കത്തികൊണ്ട് മുഖത്തും വയറിനും കുത്തി പരിക്കേല്‍പ്പിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.
വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് രാഹുലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെറിമാന്‍ഡ്ചെയ്തു.




