HIGHLIGHTS : Explosion in Prashant Vihar, New Delhi
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പിവിആര്‍ സിനിമ തിയറ്ററിനു സമീപത്താണ് സ്‌ഫോടനമുണ്ടായത്. 11.48ന് സ്‌ഫോടനം നടക്കുമെന്നുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇവിടെ സ്‌ഫോടനം നടന്നത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിപരിശോധന നടത്തുന്നുണ്ട്. എന്‍ഐഎയും സംഭവസ്ഥലത്തുണ്ട്. സ്‌ഫോടനം നടന്നതോടെ പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.സംഭവ സ്ഥലത്ത് നിന്ന് വെള്ളം നിറത്തിലുള്ള പൗഡര്‍ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ മാസം പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം ഉണ്ടായിരുന്നു. സ്‌ഫോടനത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമൊന്നും ഉണ്ടായിരുന്നില്ല.
ഇവിടെ ഉണ്ടായത് സ്‌ഫോടനത്തില്‍ എന്ത് സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തുന്നതിനായി കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്.എങ്കില്‍മാത്രമെ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.