എക്‌സിറ്റ് പോള്‍ ബിജെപി അധികാരത്തിലേക്ക്, കേരളം യുഡിഎഫ് 11-14 എല്‍ഡിഎഫ് 6-9

modiബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും ദില്ലി: ഇന്ത്യ ഈ തിരഞ്ഞെടുപ്പില്‍ എങ്ങിനെ ച്രതികരച്ചു എന്ന എക്‌സിറ്റ് പോള്‍ ഫലം പുറത്തുവരുമ്പോള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ഭരിക്കാനുള്ള ഭുരിപക്ഷം നേടുമെന്ന് റിപ്പോര്‍ട്ട്. ദേശീയമാധ്യമങ്ങള്‍ നടത്തിയ പോസ്റ്റ്‌പോള്‍ സര്‍വേകളില്‍ കേരളത്തില്‍ 11 സീറ്റ് യുഡിഎഫ് നേടുമെന്നും എല്‍ഡിഎഫ് 9 സീറ്റുകള്‍ ലഭിക്കുമെന്നുമാണ്.സീ വോട്ടറും ടൈംസും ഇതു പറയുമ്പോള്‍ സിഎന്‍എന്‍ ഐബിന്‍ യുഡിഎഫ് 11മുതല്‍ 14 വരെ സീറ്റ് നേടുമെന്നും എല്‍ഡിഎഫ് 6 മുതല്‍ 9 വരെ നേടുമെന്നും പറയുന്നു. ബിജെപിക്ക് ഇത്തവണയും കേരളത്തില്‍ അകൗണ്ട് തുറക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വോട്ടിങ്ങ് ശതമാനത്തില്‍ ബിജെപി വളരെ മുന്നോട്ട് വരുമെന്നുമാണ് സര്‍വ്വേ ഫലം. നരേന്ദ്രമോദി ഫാക്ടര്‍ ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉണ്ടായി എന്നാണ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ മോദി വിരുദ്ധതയും തെളിഞ്ഞുകാണുന്നുണ്ട്. നിലവില്‍ ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രസ്സിന് വന്‍തിരിച്ചടിയാണ് സര്‍വേകള്‍ പറയുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 110 സീറ്റുകളില്‍ ഒതുങ്ങുമന്നും കരുതുന്നു. ജയലളിതയും മമതയും ഇടതുമടങ്ങുന്ന മറ്റള്ളവ്രര്‍ക്ക് 150 സീറ്റുമുതല്‍ 170 വരെ സീറ്റുനേടുമെന്ന് സര്‍വ്വേ പറയുന്നു.ഇതിലും ജയലളിതയാണ് നേട്ടമുണ്ടാക്കുകയെന്നണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ 28 സീറ്റുകള്‍ എഐഡിഎംകെ നേടുമെന്നാണ് സര്‍വ്വേ ഫലം. എന്നാല്‍ ഇടത് പ്രസ്ഥാനങ്ങള്‍ കുടുതല്‍ ശോഷിക്കുന്നവെന്നാണ് സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളവും പശ്ചിമബംഗാളുമല്ലാത്ത സംസ്ഥാനങ്ങളിലുമുണ്ടായിരുന്ന സീറ്റുകള്‍ നഷ്ടപ്പെടുമെന്നും സര്‍വ്വേ പറയുന്നു.

Share news
error: Content is protected !!
Scroll to Top