Edit Content

Section

Edit Content

ബിഹാർ എൻഡിഎയ്ക്കൊപ്പമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ; രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്

HIGHLIGHTS : Exit poll results show Bihar is with NDA

ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയ്ക്ക് അധികാരത്തുടർച്ചയാണ് പ്രവചിക്കുന്നത്. പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം ബിഹാറിൽ എൻഡിഎയ്ക്ക് അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

എൻഡിഎക്ക് 46.2% വോട്ടുകൾ ലഭിക്കുമെന്നും 133-159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നുമാണ് പ്രവചിക്കുന്നത്. മഹാസഖ്യം 37.9% വോട്ടുകൾ നേടുമെന്നും 75-101 സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം. ജൻ സുരാജ് പാർട്ടി 9.7% വോട്ടുകളും 0-5 സീറ്റുകളും നേടുമെന്നും പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ താല്പര്യപ്പെടുന്നത് തേജസ്വി യാദവിനെയാണെന്നും സർവ്വേയിൽ പറയുന്നു.

മാട്രിസ് സർവ്വേ പ്രകാരം എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇന്ത്യ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു. ന്യൂസ് 18 മെഗാ പോൾ പ്രകാരം എൻഡിഎ – 60 – 70 വരെ സീറ്റുകളും ഇന്ത്യ- 45 – 55 വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.

130 മുതൽ 209 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം. മഹാസഖ്യത്തിന് 32 മുതൽ 108 വരെ സീറ്റുകളും പ്രവചിക്കുന്നു. ഏഴ് സർവേകളാണ് പുറത്തുവന്നത്. എൻഡിഎയ്ക്ക് അനുകൂലമയ ഫലങ്ങളാണ് പുറത്തുവന്നത്. മാട്രിസ്-ഐഎഎൻഎസ് എക്സിറ്റ് പോളിൽ എൻഡിഎയ്ക്ക് 147 മുതൽ 167 വരെ സീറ്റുകളാണ് പറയുന്നത്. ബിജെപിക്ക് 65 മുതൽ 73 വരെയും ജെഡിയുവിന് 67 മുതൽ 75 വരെയും സീറ്റാണ് പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 70 മുതൽ 90 വരെ സീറ്റാണ് മാട്രിസിന്റെ പ്രവചനം.

അതേസമയം തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ് ആണ് നടന്നത്. അഞ്ച് മണിവരെ 67 ശതമാനത്തിന് മുകളിലാണ് പോളിംഗ്. പോളിംഗ് ശതമാനം ഉയർന്നത് ജയ സാധ്യത വർദ്ധിപ്പിച്ചതായി ഇരു മുന്നണികളും അവകാശപ്പെട്ടു. ഗ്രാമീണ മേഖലകളിൽ മികച്ച പോളിഗ് രേഖപ്പെടുത്തിയതാണ് പോളിംഗ് ശതമാനം ഉയരാൻ കാരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!