Section

malabari-logo-mobile

ആവേശമായി താനാളൂരിലെ കാളപ്പൂട്ട് മത്സരം

HIGHLIGHTS : Exciting bullfighting competition in Thanalur

ഓണാഘോഷത്തോടനുബന്ധിച്ച് താനാളൂര്‍ ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും എന്റെ താനൂരും ചേര്‍ന്ന് താനാളൂരില്‍ കാളപ്പൂട്ട് മത്സരം നടത്തി. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം താനാളൂരില്‍ നടന്ന കാളപ്പൂട്ട് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേമായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 72 ജോഡി കന്നുകള്‍ മത്സരത്തില്‍ പങ്കെടുത്തു. സമാപന ചടങ്ങ് സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ കാര്‍ഷിക മേളയായ കാളപ്പൂട്ട് അന്യംനിന്ന് പോവാതിരിക്കാന്‍ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

sameeksha-malabarinews

മുതിര്‍ന്ന കന്നുടമകളെ ചടങ്ങില്‍ ആദരിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മന്ത്രി ഓണപ്പുടവ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തെയ്യമ്പാടി സൈതലവി, കൊളക്കാടന്‍ നാസര്‍, മുജീബ് താനാളൂര്‍, കെ.ബഷീര്‍, സി.പി.കുഞ്ഞുട്ടി, കപ്പൂര്‍ ഫൈസല്‍, ചെമ്പന്‍ മാനു എന്നിവര്‍ പങ്കെടുത്തു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!