പരപ്പനങ്ങാടി:ഇലക്ഷൻ റിസൾട്ട് ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ശേഖരിച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന 222 കുപ്പി വിദേശ മദ്യവുമായി യുവാവിനെ പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് പ്രിവെന്റീവ് ഓഫീസർ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
കോഴിക്കോട് താലൂക്കിൽ ഫെറോക്ക് വില്ലേജിൽ പേരുമുഖം ദേശത്ത് പെരുംതൊടി കല്ലുവളപ്പിൽ വീട്ടിൽ മകൻ രാജേഷ് കുമാർ ( 46)ആണ് അറസ്റ്റിൽ ആയത്. മദ്യം കടത്തികൊണ്ടുവന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു.കോട്ടക്കടവ്, കൂട്ടുമൂച്ചി ബീവറേജ് ഷോപ്പുകളിൽ നിന്നും പലപ്പോഴായി വാങ്ങിയതാണ് മദ്യമെന്ന് പ്രതി പറഞ്ഞു.
വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ ലിഷ പി, സിന്ധു പട്ടേരി വീട്ടിൽ ഡ്രൈവർ ഷണ്മുഖൻ എന്നിവരടങ്ങിയ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്



