കഞ്ചാവ് കടത്തുകാരെ പിടികൂടുന്നതിനിടെ എക്‌സൈസ് ജീപ്പ് മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്

പാലക്കാട് : ചിറ്റൂരില്‍ കഞ്ചാവ് കടത്തിയവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് ജീപ്പ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. അത്യാധുനികബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്ന യുവാക്കളെ പിടികൂടുന്നതിനിടെയാണ് സംഭവം.
പൊള്ളാച്ചി ഭാഗത്തുനിന്നുമാണ് യുവാക്കള്‍ ഡ്യൂക്ക് ബൈക്കില്‍ എത്തിയത്. ചിറ്റുര്‍ വണ്ണാമട വെച്ച്ാണ് ഇവരെ പിടികൂടന്നതിനിടയില്‍ അപകടമുണ്ടായത്. ജീപ്പിന് നേരെ നയിന്ത്രണം വിട്ട് വന്ന ബൈക്ക് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് മറയുകയായിരുന്നു.

അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന പ്രവിന്റീവ് ഓഫീസര്‍ വിശ്വനാഥന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജിത്ത്, യാസര്‍ അറാഫത്ത് എന്നിവര്‍ക്കും, പ്രതികളായ ശരത്, ഷാരോണ്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പ്രതികള്‍ എറണാകുളം സ്വദേശികളാണ്. ഇവരില്‍ നിന്നും നാല് കിലോ കഞ്ചാവും പിടിച്ചിട്ടുണ്ട്.

പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്.

Share news
error: Content is protected !!
Scroll to Top