തിരൂരങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കണ്ണമംഗലത്ത് നടത്തിയ പരിശോധനയില്‍ 4.6 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കണ്ണമഗലം എടക്കപറമ്പ് അത്തംപുറം വീട്ടില്‍ അബ്ദു റഹീം (49) നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്.
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സുര്‍ജിത് കെ എസ് പാര്‍ട്ടിയും പൂക്കിപ്പറമ്പില്‍ നിന്ന് 22 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കക്കാട് മാട്ടറ വീട്ടില്‍ നൗഷാദ് എന്നയാളെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് മതിയായ ജാമ്യത്തില്‍ വിട്ടയച്ചു.
താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനികളില്‍ ഒരാളാണ് കണ്ണമംഗലത്ത് നിന്നും പിടിയിലായ അബ്ദുല്‍ റഹീം. ഇയാള്‍ മുമ്പും പലതവണ ജില്ലയിലേക്ക് കോയമ്പത്തൂരില്‍ നിന്നും തേനിയില്‍ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇയാളുടെ കൂട്ടാളികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
പാര്‍ട്ടിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ള, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുര്‍ജിത് കെഎസ്, പ്രിവന്റ്റ്റീവ് ഓഫീസര്‍ ലതീഷ് പി, പ്രദീപ് കുമാര്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍ കെ, ദിദിന്‍, അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




