തൃത്താല: കരിമ്പനക്കടവില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. പട്ടാമ്പി കൊണ്ടൂര്‍ക്കര
സ്വദേശി പറമ്പില്‍ അന്‍സാര്‍ (25) ണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കണ്ണന്നൂരിനടുത്ത് കരിമ്പനക്കടവിലാണ് സംഭവം. കഴുത്തില്‍ വെട്ടേറ്റ നിലയില്‍ ഇയാള്‍ വാഹനങ്ങള്‍ക്ക് കൈ കാണിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റി ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൃത്താല പോലീസെത്തി നടത്തിയ പരിശോധനയില്‍ സംഭവം നടന്ന സ്ഥലത്തെ ചെടികളിലും വഴിയിലും രക്തക്കറ കണ്ടെത്തി. തൃത്താല കരിമ്പനക്കടവില്‍ സര്‍ക്കാര്‍ വിദേശമദ്യവില്‍പനശാലയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഇവിടെ ഉപേക്ഷിച്ച നിലയില്‍ ഒരു കാറും കണ്ടെത്തി. കാറില്‍ രക്തക്കറയും കത്തിയുടെ ഉറയും കണ്ടെത്തിയതായി സൂചനയുണ്ട്. അതേസമയം, വാഹനത്തില്‍ എത്തിയ ചിലര്‍ ചേര്‍ന്ന് തന്നെ വെട്ടിയതായി മരിക്കുന്നതിനുമുന്‍പ് ഇയാള്‍ മൊഴി നല്‍കിയതായി അറിയുന്നു.
ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സ്‌ക്രാപ് കച്ചവടം ചെയ്യുന്നയാളാണ് അന്‍സാര്‍. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇത്തരം കാര്യങ്ങളറിയാനാകൂവെന്ന് പോലീസ് പറഞ്ഞു. പറമ്പില്‍ കമ്മുവാണ് മരിച്ച അന്‍സാറിന്റെ പിതാവ്. മാതാവ്: സഫിയ, സഹോദരങ്ങള്‍: താഹിര്‍, ഷെമീറ, ഹൈറുന്നീസ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




