തിരൂരങ്ങാടി : യുവതി ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് അബോര്‍ഷന്‍ ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍. വയനാട് സ്വദേശിയും കോട്ടക്കല്‍ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് അര്‍ഷാദ് ബാബു (30) എന്നിവരാണ് പിടിയിലായത്.
പെരുവള്ളൂര്‍ കരുവങ്കല്ല് നടുക്കര സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ക്ക് കോഴിക്കോട് ബിസിനസ് ആയിരുന്നു. ഇവിടെ നിന്നാണ് യുവതിയെ പരിചയപ്പെട്ടത്. ഇയാളുടെ ഓഫീസില്‍ ജോലി ചെയ്തിരുന്നു. ഇയാളിലൂടെ ഗര്‍ഭിണി ആയി അബോര്ഷന്‍ ചെയ്തതെന്നും അതിന് നഷ്ടപരിഹാരം ആയി 15 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കില്‍ പരാതി നല്‍കുമെന്നും പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം കൊളപ്പുറത്തെ ഹോട്ടലില്‍ വെച്ച് 50000 രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്തു. ബാക്കി പണം നല്‍കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയില്‍ യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുത്തു.
ബി ഡി എസ് വിദ്യാര്‍തിനി ആണെന്ന് പറഞ്ഞു കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അന്വേഷണത്തില്‍ വ്യാജമെന്ന് കണ്ടെത്തി. യുവതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




