Section

malabari-logo-mobile

എക്സൈസ് സേനയെ ആധുനിക വല്‍ക്കരിക്കും: മന്ത്രി എം ബി രാജേഷ്

HIGHLIGHTS : Excise force to be modernized: Minister MB Rajesh

ഇന്നത്തെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന രീതിയില്‍ എക്സൈസ് സേനയെ ആധുനിക വല്‍ക്കരിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എക്സൈസ് വകുപ്പ് വിവിധ ജില്ല ഓഫീസുകള്‍ക്കായി കൈമാറുന്ന എന്‍ഫോഴ്സ്മെന്റ് വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലും സംസ്ഥാന ഗവണ്‍മെന്റ് സേനയുടെ ആവശ്യങ്ങള്‍ക്ക് മികച്ച പരിഗണനയാണ് നല്‍കുന്നത്. നിലവില്‍ 33 വാഹനങ്ങളാണ് വിവിധ ജില്ലകള്‍ക്കായി നല്‍കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ വാഹനങ്ങളും അടിസ്ഥാന സാകര്യങ്ങളും നല്‍കണ്ടതാണ്. മെറ്റല്‍ ഡിറ്റക്ടറുകളടക്കം വിവിധ ആത്യന്താധുനിക ശാസ്ത്രീയ സംവിധാനങ്ങള്‍ ക്രമാനുഗതമായി എക്സൈസ് വകുപ്പിന് നല്‍കും. മയക്കുമരുന്നിന്റെ വ്യാപനം കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമാകുന്ന സമകാലിക സാഹചര്യത്തില്‍ മയക്കുമരുന്ന് വിതരണ ശ്യംഖലയില്ലാതാക്കാന്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് എക്സൈസ് വകുപ്പ് നടത്തുന്നത്.

ക്രിസ്മസ്, ന്യൂ ഇയര്‍ കാലയളവില്‍ പതിനായിരത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പരാതികളില്ലാത്ത നിലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് വകുപ്പിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പി ടി സി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് വാഹനങ്ങളുടെ താക്കോല്‍ കൈമാറുകയും ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയും ചെയ്തു. 2023-24 സാമ്പത്തിക ബജറ്റില്‍ 3 കോടി രൂപ ചെലവഴിച്ചാണ് എക്സൈസ് വകുപ്പ് 33 വാഹനങ്ങള്‍ എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായ് വാങ്ങിയത്. വാര്‍ഡ് കൗണ്‍സിലര്‍ ജി മാധവദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് സ്വാഗതമാശംസിച്ചു. അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഇ എന്‍ സുരേഷ്, ആര്‍ മോഹന്‍ കുമാര്‍, ടി സജുകുമാര്‍, പി കെ സനു എന്നിവര്‍ സംബന്ധിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!