Section

malabari-logo-mobile

‘ലഹരിയില്ലാ തെരുവു’മായി എക്സൈസ് വകുപ്പ്

HIGHLIGHTS : Excise Department with 'Drunken Street'

സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ‘ലഹരിയില്ലാ തെരുവ്’ എന്ന പരിപാടിയുമായി എക്സൈസ് വകുപ്പ്. ജനുവരി 25 ന് വൈകുന്നേരം കോഴിക്കോട് ബീച്ച് പരിസരത്താണ് പരിപാടി നടക്കുന്നത്. വിമുക്തി മിഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്.

ലഹരിയില്ലാ തെരുവ് പരിപാടിയുടെ ഭാഗമായി ജില്ലകളിലെ സ്കൂളിൽ നിന്നും കോളേജിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മദ്യം, മയക്കുമരുന്ന് തുടങ്ങി ലഹരിക്കെതിരായ സന്ദേശം ഉൾകൊള്ളുന്ന വിവിധ കലാമത്സരങ്ങൾ, ഫ്ളാഷ് മോബ്, തെരുവ് നാടകം, ഗാനമേള, തുടങ്ങിയ പരിപാടികൾ നടക്കും. കൂടാതെ വാദ്യോപകരണങ്ങൾ, പെയിന്റിംഗ്, മാജിക് ഷോ, മിമിക്രി, മോണോ ആക്ട് ഓട്ടൻ തുള്ളൽ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

sameeksha-malabarinews

കലാപരിപാടികളിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് താഴെ നൽകിയ ഗൂഗിൾ ഫോർമാറ്റിൽ തിങ്കളാഴ്ച (ജനുവരി 23) വൈകീട്ട് മൂന്ന് മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം. Google spread sheet link https://docs.google.com/spreadsheets/d/1KqZEheoZYuS jFEd7C g- DVBuU52xxQcQkLK8rYia30/edit?usp=sharing. കൂടുതൽ വിവരങ്ങൾക്ക്: 9447748972.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!