തമിഴ്‌നാട്ടില്‍ പ്രശസ്തമായ ജല്ലിക്കെട്ട്കാണാനെത്തിയ കുട്ടി കാളയുടെ കുത്തേറ്റ് മരിച്ചു. ഗോകുല്‍(14)ആണ് മരിച്ചത്. ധര്‍മപുരിയിലെ തടങ്ങം ഗ്രാമത്തിലാണ് സംഭവം നടന്നത്.
കുടുംബത്തോടൊപ്പം ജല്ലിക്കെട്ട് കാണാനെത്തിയപ്പോഴാണ് അപകടം. തുറന്നുവിട്ടതോടെ പുറത്തേക്ക് പാഞ്ഞെത്തിയ കാളകളില്‍ ഒന്ന് സമീപത്തു നിന്ന കുട്ടിയെ കുത്തുകയായിരുന്നു.
വയറ്റില്‍ കുത്തേറ്റ ബാലനെ ഉടനെ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




