Section

malabari-logo-mobile

അമ്മിണി കൊഴുക്കട്ട

HIGHLIGHTS : How to prepare Ammini kozhukatta

തയ്യാറാക്കിയത്;ഷരീഫ

ആവശ്യമുള്ള സാധനങ്ങള്‍:-

sameeksha-malabarinews

അരിപ്പൊടി- 1/2 കിലോ
ശര്‍ക്കര- 250 ഗ്രാം
തേങ്ങ – 1/2 മുറി ചിരകിയത്
ഏലക്ക -1 സ്പൂണ്‍
തേങ്ങാ പാല്‍ – 2 ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 2 സ്പൂണ്‍
ചൂട് വെള്ളം – 1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം:-

അരിപ്പൊടിയിലേക്ക് ഉപ്പും നെയും തിളച്ച വെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക, അതിനുശേഷം അത് ചെറിയ ചെറിയ ഉരുളകളാക്കി എടുക്കുക.

ഉരുളകളാക്കിയ ശേഷം അത് ഇഡ്ഡലി തട്ടിലോ, പുട്ടുകുറ്റിയിലോ, ആവി കേറ്റി എടുക്കുക. ഉരുളകളെല്ലാം നല്ല വണ്ണം വെന്തതിനുശേഷം അത് തണുക്കാനായി മാറ്റിവയ്ക്കാം.

ഒരു പാന്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേര്‍ത്ത് തേങ്ങ ചിരകിയത് ചേര്‍ത്ത് ഒന്ന് ചൂടാക്കിയെടുക്കുക. അതിലേക്ക് ശര്‍ക്കര ഉരുക്കി
അരിച്ചത് ചേര്‍ത്ത് കട്ടിയാവുന്നത് വരെ നന്നായി ഇളക്കുക.

ശേഷം അതിലേക്ക് വേവിച്ചു വച്ചിട്ടുള്ള കൊഴുക്കട്ട ചേര്‍ത്ത് കൊടുക്കാം. ശര്‍ക്കരയും, തേങ്ങയും, ഏലക്കപ്പൊടിയും നന്നായി മിക്‌സ് ചെയ്ത് യോജിപ്പ് വീണ്ടും ഇളക്കി കൊടുക്കാം. എല്ലാം വീണ്ടും വറ്റി തേങ്ങാപ്പാല്‍ എല്ലാം ശര്‍ക്കരയുടെയും, തേങ്ങയുടെയും, കൊഴുക്കട്ടയുടെ ഒപ്പം ചേര്‍ന്ന് നല്ല സ്വാദോടുകൂടി മൃദുലമായ അമ്മിണി കൊഴുക്കട്ട തയ്യാറാക്കി എടുക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!