Section

malabari-logo-mobile

മഞ്ചേരിയില്‍ 29.54 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ്‌ അറസ്റ്റില്‍

HIGHLIGHTS : പിടിയിലായത്‌ എക്‌സൈസ്‌ വകുപ്പിന്റെ വാഹനപരിശോധനക്കിടെ മഞ്ചേരി: വാഹനപരിശോധനക്കിടെ നിര്‍ത്താതെ ഓടിച്ചുപോയ ബൈക്ക്‌ പിന്തുടര്‍ന്ന്‌ പിടികുടയ എക്‌സൈസ്‌ ...

പിടിയിലായത്‌ എക്‌സൈസ്‌ വകുപ്പിന്റെ വാഹനപരിശോധനക്കിടെ
exciseമഞ്ചേരി: വാഹനപരിശോധനക്കിടെ നിര്‍ത്താതെ ഓടിച്ചുപോയ ബൈക്ക്‌ പിന്തുടര്‍ന്ന്‌ പിടികുടയ എക്‌സൈസ്‌ സംഘത്തിന്റെ വലയിലായത്‌ കുഴല്‍പണ കടത്തിന്റെ കാരിയര്‍. പെരിന്തല്‍മണ്ണ ചെറുകുളം വറ്റല്ലുര്‍ സ്വദേശി വിളത്തിപ്പുറം നിസാമുദ്ധീന്‍(24) ആണ്‌ 29.54 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി പിടിയിലായത്‌.

വെള്ളിയാഴ്‌ച മഞ്ചേരി തുറക്കല്‍ ബൈപ്പാസില്‍ എക്‌സൈസ്‌ സംഘം വാഹന പരിശോധന നടത്തവെയാണ്‌ സംഭവങ്ങളുടെ തുടക്കം. നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന്‌ രക്ഷപ്പെടാന്‍ ശ്രമിച്ച നിസാമുദ്ധീനെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. നിസാമുദ്ധീന്റെ ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. മഞ്ചേരിയിലും പരിസരങ്ങളിലും വിതരണം ചെയ്യാനുള്ളതാണ്‌ പണമെന്ന്‌ നിസാമുദ്ധീന്‍ എക്‌സൈസ്‌ സംഘത്തോട്‌ പറഞ്ഞു. ഇവരുടെ ലിസ്റ്റം ഫോണ്‍ നമ്പറുകളും അടങ്ങുന്ന കുറിപ്പും പിടിച്ചെടുത്തിട്ടുണ്ട്‌.
മലപ്പുറം കുട്ടലങ്ങാടിയിലുള്ള ഒരു ഏജന്റില്‍ നിന്നാണ്‌ പണം കൈപ്പറ്റിയതെന്നാണ്‌ ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്‌.

sameeksha-malabarinews

എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ ടി.രാജീവന്റെ നേതൃത്വത്തില്‍ പ്രവന്റീവ്‌ ഓഫീസര്‍ വര്‍ഗീസ്‌, സിഇഒമാരായ ഷിഞ്ചുകുമാര്‍, സാജിദ്‌, രഞ്‌ജിത്ത്‌ റസീന, നിമിഷ എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!