എടപ്പാളില്‍ എക്‌സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട; നൂറ് ഗ്രാമിലധികം എംഡിഎംഎ പിടികൂടി

brilliant

മലപ്പുറം ; എടപ്പാളില്‍ എക്‌സൈസിന്റെ വന്‍ രാസ ലഹരി വേട്ട. 106 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയില്‍. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നൗഫല്‍. എന്‍ ന്റെ നേതൃത്വത്തില്‍ എടപ്പാളിലുള്ള സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ പട്ടാമ്പി പട്ടിത്തറ പുലേരി കുമ്പളത്ത് വളപ്പില്‍ വീട്ടില്‍ ഷാഫി. കെ, ( 35)എന്നയാളില്‍ നിന്നുമാണ് MDMA പിടികൂടിയത്.

ഇയാള്‍ മലപ്പുറം, പാലക്കാട് ജില്ലാ അതിര്‍ത്തികളില്‍ ചെറുകിട വില്പനയ്ക്കായി ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് വാങ്ങിക്കൊണ്ടു വന്ന് ലോഡ്ജിലെ റൂമില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു.

എക്‌സൈസ് സംഘത്തില്‍ സി ഐക്ക് പുറമെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ആസിഫ് ഇക്ബാല്‍. കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനീത്. കെ, മുഹമ്മദ് മുസ്തഫ. എം, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ധന്യ. കെ. പി, എക്‌സൈസ് ഡ്രൈവര്‍ മുഹമ്മദ് നിസാര്‍. M എന്നിവര്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top