കല്‍പകഞ്ചേരി: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവവാവ് എക്‌സൈസ് പിടിയിലായി. കല്‍പകഞ്ചേരി മേലങ്ങാടി ഒതനിയില്‍ വീട്ടില്‍ നൗഫല്‍ ആണ് പിടിയിലായത്.ഇയാളില്‍ നിന്നും 37.83 ഗ്രാം എംഡിഎംഎ എക്‌സൈസ് പിടിച്ചെടുത്തു.
കാറിനുള്ളില്‍ ഡ്രൈവറുടെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജയന്‍.
,അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) എസ്.ജി സുനില്‍,പ്രിവന്റീവ് ഓഫീസര്‍ മാരായ മുഹമ്മദ് അലി, പ്രഭാകരന്‍ , സുനീഷ് ,സിഇഒ ലെനിന്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജ,, റിബീഷ് ,ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.



