കൂൾബാറിൽ അനധികൃത വില്പനക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ

പരപ്പനങ്ങാടി : വിൽപ്പനക്കായി കൂൾ ബാറിൽ മദ്യം സ്റ്റോക്ക് ചെയ്തയാൾ എക്സൈസ് പിടിയിൽ. ഊരകം പൂളപ്പീസ് കരിയാട് സ്വദേശി അപ്പുട്ടി (63) യാണ് പിടിയിലായത്‌. വിൽപ്പനക്കായി മദ്യം ശേഖരിച്ചു വെച്ച കുറ്റത്തിന് തിരുരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വി കെ സൂരജാണ് അറസ്റ്റ് ചെയ്തത്.

നാട്ടുകാരുടെ പരാതിയിൽ ഇയാളുടെ കരിയാടുള്ള കടയിൽ നിന്ന് പരിശോധന നടത്തിയ എക്സൈസ് സംഘം ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ 39 കുപ്പികളിൽ പതിനെട്ടര ലിറ്റർ മദ്യം കണ്ടെത്തുകയായിരുന്നു. നേരത്തെയും ഇയാളുടെ പേരിൽ സമാനമായ കുറ്റത്തിന് കേസുകൾ ഉണ്ട് .

റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ ദിലീപ്. കുമാർ, സിവിൽ എക്സൈസ് ഓഫീസർ അരുൺ പാറോൽ എന്നിവർ പങ്കെടുത്തു. ഇയാളെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top