കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ‘ ഗവേഷണ സഹായത്തിന് നിര്‍മിതബുദ്ധി ‘; സര്‍വകലാശാലയില്‍ ശില്പശാല നടത്തി

‘ ഗവേഷണ സഹായത്തിന് നിര്‍മിതബുദ്ധി ‘; സര്‍വകലാശാലയില്‍ ശില്പശാല നടത്തി

നിര്‍മിത ബുദ്ധിക്ക് ഗവേഷണത്തില്‍ എന്ത് സഹായം ചെയ്യാമെന്നും എന്നാല്‍ ധാര്‍മികത പാലിക്കുന്നതിന് ഗവഷേകര്‍ എന്ത് ചെയ്യാന്‍ പാടില്ലെന്നും തിരിച്ചറിയേണ്ടതുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റും (കിലെ) കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യോളജി പഠനവകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ‘ എ.ഐ. ടൂളുകള്‍ ഗവേഷണത്തിന് ‘ എന്ന വിഷയത്തിലുള്ള ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാര്‍മികത മുന്‍നിര്‍ത്തി ഗവേഷണത്തില്‍ എ.ഐ. ടൂളുകള്‍ തെറ്റായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗവേഷണത്തില്‍ മൗലികതയും സത്യസന്ധതയും നിലനിര്‍ത്തുന്നതിന് ഏതറ്റം വരെ നിര്‍മിതബുദ്ധിയെ ആശ്രയിക്കാമെന്ന് ഗവേഷകര്‍ സ്വയം തീരുമാനിക്കണമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. കിലെ ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സോഷ്യോളജി പഠനവകുപ്പ് മേധാവി ഡോ. ആര്‍. പ്രസാദ്, ഡോ. പി.പി. നാജിയ, കിലെ റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. റഫീഖ ബീവി എന്നിവര്‍ സംസാരിച്ചു. കേരള സര്‍വകലാശാലാ അസി. ലൈബ്രേറിയന്‍ ഡോ. ഐ. ഷിഹാബ് ക്ലാസെടുത്തു.

എം.എഡ്. പ്രവേശനം 2025 ; ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വർഷത്തെ എം.എഡ്. പ്രവേശന ത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ സെപ്റ്റംബർ 25-ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / മറ്റ് സംവരണ വിഭാഗക്കാർ – 145/- രൂപ, മറ്റുള്ളവർ – 575/- രൂപ. ഫീസടച്ചവർ രസീതും പുതുക്കിയ അപേക്ഷയുടെ പകർപ്പും എടുത്ത് സൂക്ഷിക്കണം. അലോട്ട്മെന്റ് ലഭിച്ച് നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമാണ്. ഒന്നാം അലോട്ട്മെന്റിന് ശേഷം തിരുത്തലുകൾ വരുത്തേണ്ടവർക്ക് രണ്ടാം അലോട്ട്മെന്റിന് ശേഷമുള്ള എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കാവുന്നതാണ്. ഒന്നാമത്തെ  ഓപ്ഷൻ  ലഭിച്ചവരും ലഭിച്ച ഓപ്ഷനിൽ തൃപ്തരായി ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌തു സ്ഥിരപ്രവേശനം നേടേണ്ട താണ്.  ഒന്നാം അലോട്ട്മെന്റ് ലഭിക്കുകയും ഹയർ ഓപ്ഷൻ നിലനിർത്തുകയും ചെയ്യുന്നവർ മാൻഡേറ്ററി ഫീസ് അടച്ച് രണ്ടാം അലോട്ട്മെന്റിന് കാത്തിരിക്കേണ്ടതാണ്. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷൻ നിലനിർത്തുന്നപക്ഷം പ്രസ്തുത ഹയർ ഓപ്ഷനിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്നുള്ള അലോട്ട്മെന്റ് ലഭിച്ചാൽ ആയതു നിർബന്ധമായും സ്വീകരിക്കേണ്ടതാണ്, ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും അത് യാതൊരു കാരണവശാലും പുനസ്ഥാപിച്ചു നൽകുന്നതുമല്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.

അധ്യാപക നിയമനം: വാക് – ഇൻ – ഇന്റർവ്യൂ മാറ്റി

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ ആരംഭിക്കുന്ന നാലു വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്ക് (ഐ.ടി.ഇ.പി.) കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് സെപ്റ്റംബർ 24, 25, 26 തീയതികളിൽ നടത്താനിരുന്ന വാക് – ഇൻ – ഇന്റർവ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റർ എം.സി.എ. (2022 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025, ഒന്നാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2021 മുതൽ 2025 വരെ പ്രവേശനം) ഡിസംബർ 2025, അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്. എം., എം.എച്ച്.എം. (PG – CBCSS – 2022 പ്രവേശനം മുതൽ) നവംബർ 2025, വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. (PG – SDE – CBCSS) (2022, 2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ എട്ട് വരെയും 200/- രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് സെ പ്റ്റംബർ 24 മുതൽ ലഭ്യമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top