Section

malabari-logo-mobile

വിദ്യാലയങ്ങള്‍ തുറക്കുന്നു; ഇത്തവണ കരുതലും കൈത്താങ്ങുമായി എക്‌സൈസും, സോഷ്യല്‍ മീഡയയില്‍ വൈറലായി മലപ്പുറം എക്‌സൈസിന്റെ വീഡിയോ

HIGHLIGHTS : kerala excise video viral

വീഡിയോ കാണാം

മലപ്പുറം; സാധാരണ ജൂണില്‍ വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ വിദ്യഭ്യാസ വകുപ്പ് ഒരുക്കുന്ന പ്രവേശനോത്സവങ്ങളാണ് ചര്‍ച്ചയാകുന്നെങ്ങില്‍ ഇത്തവണ വിദ്യാര്‍ത്ഥികളെ വരവേറ്റുകൊണ്ട് എക്‌സൈസ് വകുപ്പ് ഒരുക്കിയ വീഡിയോ ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്.

sameeksha-malabarinews

വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെക്കുന്ന മയക്കുമരുന്ന് മാഫിയകളെ നേരിടാന്‍ ശക്തമായ പ്രതിരോധമൊരുക്കി തങ്ങളും രംഗത്തുണ്ടെന്നും, അതില്‍ പങ്കാളികളാകാന്‍ വിദ്യാര്‍ത്ഥികളെയും, രക്ഷിതാക്കളെയും, പൊതുജനങ്ങളേയും തയ്യാറാക്കുന്ന വീഡിയോ ഒരുക്കിയിരിക്കുന്നത് മലപ്പുറം എക്‌സൈസ് വകുപ്പാണ്. ഒന്നര മിനിട്ട് നീണ്ടുനില്‍ക്കുന്ന ഷോട്ട് വീഡിയോ ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. പൊതുപ്രവര്‍ത്തകരും, സന്നദ്ദ സംഘടനകളും, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളും വ്യാപകമായി ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. റിലീസ് ചെയ്ത് ഒരു ദിവസം കൊണ്ട് ആയിരക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. കേരള എക്‌സൈസിന്റെ വിമുക്തി പേജിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈ ഷിബുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പരപ്പനങ്ങാടി റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ബിജു പാറോല്‍, കുറ്റിപ്പുറം റെയിഞ്ചിലെ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ.എം എന്നിവരാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ബിജു പാറോല്‍(സംവിധാനം), മലപ്പുറം ഡിവിഷനിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) വി.കെ സൂരജ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍, ഷാഹിന്‍ അജന്തയാണ് സിനിമോട്ടോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെ ഇനിയും ഇത്തരം ഇന്‍ഫോര്‍മേറ്റീവ് വീഡിയോകള്‍ തയ്യാറാക്കാനുള്ള ഊര്‍ജ്ജം ഈ വീഡിയോ വൈറലായതോടെ തങ്ങള്‍ക്കുണ്ടായെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!