ഓണത്തിന് പൂക്കാന്‍ വൈകിയ ചെണ്ടുമല്ലി പൂക്കള്‍ക്ക് മറ്റു വിപണികള്‍ കണ്ടെത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍. എടവണ്ണയിലെ കുടുംബശ്രീ പ്രവര്‍ത്തകരും എടവണ്ണ സര്‍വീസ് സഹകരണ ബാങ്കും കുടുംബശ്രീ മോഡല്‍ സി.ഡി.എസും സംയുക്തമായി ഒരുക്കിയ പൂകൃഷി ഓണം കഴിഞ്ഞപ്പോഴാണ് വിളവെടുപ്പിന് പാകമായത്.
ഓണ വിപണി ലക്ഷ്യമാക്കിയിറക്കിയ കൃഷി അല്‍പമൊന്ന് പാളിയെങ്കിലും നിരാശപ്പെടാന്‍ കൃഷിയിറക്കിയ ഗീതയും ദീപയും രജനിയും സഹായി ദിവാകരനും തയ്യാറല്ലായിരുന്നു. ദിവസവും പൂക്കള്‍ ആവശ്യമുള്ള എടവണ്ണയിലേയും സമീപപ്രദേശങ്ങളിലേയും ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കുള്ള ഓഡറുകള്‍ ഏറ്റെടുത്താണ് ഇവര്‍ പൂക്കള്‍ക്ക് വിപണി കണ്ടെത്തിയത്.
കൊളപ്പാട് വാര്‍ഡ് കുടുംബശ്രീ എ.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തില്‍ ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് നിര്‍വഹിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് സി.ഡി.എസ് പ്രസിഡന്റ് കെ.പി അഖില പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ബാബുരാജന്‍, മെമ്പര്‍മാരായ എം. ജസീല്‍, കെ. സാജിത, ജിജിന ഉണ്ണികൃഷ്ണന്‍, സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. അജിത, ഡയറക്ടര്‍ അഫ്സത്ത് തുടങ്ങിയവരും മറ്റ് ബാങ്ക് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




