
തേഞ്ഞിപ്പലം : നവംബര്‍ 30, ഡിസംബര്‍ 1, 2 തീയതികളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെച്ച് നടന്ന ഇരുപതാമത് സംസ്ഥാന കലാകായികമേളയുടെ ഓവറോള്‍ ചാമ്പ്യന്മാരായി എറണാകുളം ജില്ല. തൃശ്ശൂര്‍ ജില്ല രണ്ടാം സ്ഥാനവും കാസര്‍കോട് ജില്ല മൂന്നാര്‍ സ്ഥാനവും നേടി. ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. ആതിഥേയ ജില്ലയായ മലപ്പുറം നാലാം സ്ഥാനത്ത് എത്തി. മേളയുടെ സമാപന സമ്മേളനം കായിക, ന്യൂനപക്ഷ ക്ഷേമ വകഫ് മന്ത്രി വി. അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ.എസ്. ഷാജി അധ്യക്ഷന്‍ വഹിച്ച ചടങ്ങില്‍ എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ സി വിക്രമന്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ. പി മോഹന്‍ , സംസ്ഥാന സ്‌പോര്‍ട്‌സ് ഓഫീസര്‍ കെ. ആര്‍ അജയ്, ജനറല്‍ കണ്‍വീനര്‍ സന്തോഷ് കുമാര്‍, കെ.എസ്.ഇ.എസ്.എ സംസ്ഥാന പ്രസിഡണ്ട് സജികുമാര്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളായി നടന്നുവരുന്ന മേളയില്‍ എക്‌സൈസ് ജീവനക്കാരുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്. കോരിച്ചൊരിയുന്ന മഴയിലും വലിയ ആവേശത്തോടെ മത്സരാര്‍ത്ഥികള്‍ ട്രാക്കിലിറങ്ങി.
ഗെയിംസ് ഇനങ്ങളിലെ വിജയികള്‍
ഫുട്‌ബോള്‍; കണ്ണൂര്‍ (വിന്നേഴ്‌സ് ) തൃശ്ശൂര്‍ (റണ്ണേഴ്‌സ്) ക്രിക്കറ്റ്; തിരുവനന്തപുരം (വിന്നേഴ്‌സ് ) ആലപ്പുഴ (റണ്ണേഴ്‌സ്) കബഡി: കാസര്‍കോട് (വിന്നേഴ്‌സ്) പാലക്കാട് (റണ്ണേഴസ് ) വോളിബോള്‍ ;കണ്ണൂര്‍ (വിന്നേഴ്‌സ് ) പാലക്കാട് (റണ്ണേഴ്‌സ് )വടംവലി ; പുരുഷ വിഭാഗം; വയനാട് (വിന്നേഴ്‌സ് ) കോഴിക്കോട് (റണ്ണേഴ്‌സ്) വനിതാ വിഭാഗം :എറണാകുളം (വിന്നേഴ്‌സ് ) മലപ്പുറം (റണ്ണേഴ്‌സ്)
എറണാകുളം (384 പോയിന്റ്) , തൃശ്ശൂര്‍ ( 252) , കാസര്‍കോട് (233 ).
വിവിധ കാറ്റഗറികളിലായി വ്യക്തിഗത ചാമ്പ്യന്‍മാരായവര്‍ ;
രജിത്ത് (പാലക്കാട്)
മെര്‍ലിന്‍ ജോര്‍ജ് (മലപ്പുറം) ബബീന (എറണാകുളം) അജിത്ത് (കോട്ടയം) കൃഷ്ണകുമാര്‍ (എറണാകുളം) ശാന്തികൃഷ്ണ (കാസര്‍കോട് )ബബിന്‍ ഭാസ്‌കര്‍ (തൃശ്ശൂര്‍ )രജിത എം ആര്‍ (എറണാകുളം) ഫിജോയ് ജോര്‍ജ് (തൃശ്ശൂര്‍) സിന്ധു എന്‍ എസ് (ഇടുക്കി) ബിജു വി (പത്തനംതിട്ട) ലത ടിവി ( കോഴിക്കോട്)
കലാപ്രതിഭ: ബിജുലാല്‍ (തിരുവനന്തപുരം) കലാതിലകം: ഭുവനേശ്വരി (പാലക്കാട്)
മികച്ച നടന്‍ : ഹരിഹരനുണ്ണി (പത്തനംതിട്ട)പ്രഭുനാഥ് (കണ്ണൂര്‍)
നടി: സില്ല പി എസ്
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



