വ്യാജ വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും

മലപ്പുറം: പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) ഔദ്യോഗികമായി ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് ഇന്ന് (തിങ്കൾ) രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ് ജില്ലാ കളക്ടറുടെ വ്യാജ സോഷ്യൽ മീഡിയ ഐഡി ഉപയോഗിച്ച് അവധി പ്രഖ്യാപിച്ചതായി വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Share news
error: Content is protected !!
Scroll to Top