HIGHLIGHTS : Equivalent Examination: Fees can be paid up to September 11
ഒക്ടോബർ 21 മുതൽ 30 വരെ നടക്കുന്ന പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസടയ്ക്കാം. പിഴയോടുകൂടി സെപ്റ്റംബർ 13-ാം തീയതിക്കകം ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷകൻ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം.
കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകൾ ഉൾപ്പെടെ അതത് പരീക്ഷാകേന്ദ്രങ്ങളിലാണ് ഫീസ് ഒടുക്കേണ്ടത്. ഗ്രേഡിംഗ് സംവിധാനത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർക്കും ഇത് ബാധകമാണ്.വിശദവിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in.