പരിസ്ഥിതി ദിനം: ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു

HIGHLIGHTS : Environment Day: Flash mob organized

cite

കോഴിക്കോട്:പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന സന്ദേശത്തില്‍ ഫ്‌ലാഷ്‌മോബ് സംഘടിപ്പിച്ചു. ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം ആസ്റ്റര്‍ മിംസ്, ലുലു മാള്‍ എന്നിവയുടെ സഹകരണത്തോടെ ബീച്ച്, ലുലുമാള്‍ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.

സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ ബി എസ് സി ബോട്ടണി വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികളാണ് ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത്. ബീച്ചില്‍ സംഘടിപ്പിച്ച പരിപാടി മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍, ഡെപ്യൂട്ടി ഫോറസ്റ്റ് കോണ്‍സര്‍വേറ്റര്‍ കീര്‍ത്തി അയ്യപ്പദാസ് തുടങ്ങിയവര്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി.

സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ നീതു
എക്സ്റ്റന്‍ഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ പി ഇംതിയാസ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആഷിക് അലി, വനം വകുപ്പ് ഉദ്യോഗസ്ഥരായ വി സന്തോഷ് കുമാര്‍, സത്യപ്രഭ, കെ എന്‍ ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!