വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

HIGHLIGHTS : Applications invited for various courses

cite
വിവിധ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

നിലമ്പൂര്‍ ഗവ ഐ.ടി.ഐ യില്‍ 2025 വര്‍ഷത്തെ പ്രവേശനത്തിനുള്ള എന്‍.സി.വി.ടി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക് ഫിറ്റര്‍, ഡ്രാഫ്റ്റ്മാന്‍, സിവില്‍ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20.  അപേക്ഷകള്‍ www.itadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി നല്‍കണം.
പിന്നീട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍ : 04931-222932.

ടൂള്‍ കിറ്റ് ഗ്രാന്‍ഡ് നല്‍കുന്ന പദ്ധതി: അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് പണിയായുധങ്ങള്‍ വാങ്ങുന്നതിനുള്ള ധനസഹായത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി  ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചു. വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും പ്രായപരിധി 60 വയസ്സുമാണ്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഇതേ വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0492 2222335.

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ചെറിയമുണ്ടം ഗവ.ഐ.ടി.ഐ.യിലെ ഈ വര്‍ഷത്തെ  ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍,ഇലക്ട്രീഷ്യന്‍, മെക്കാനിക് ഡീസല്‍ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍  www.det.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് നല്‍കേണ്ടത്. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0494-2967887.

അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ 2025 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ http://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ 20 നു മുന്‍പ് അപേക്ഷിക്കണം.   ഓണ്‍ലൈനായി അപേക്ഷിച്ചതിനു ശേഷം സമീപത്തുള്ള സര്‍ക്കാര്‍ ഐടിഐകളില്‍ രേഖകളുമായി നേരിട്ട് എത്തി ജൂണ്‍ 24 നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. അപേക്ഷ ഫീസ് -100 രൂപ. ഫോണ്‍: 0483 2850238.

പ്രവേശനം ആരംഭിച്ചു

മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ കോമേഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് വര്‍ഷ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & സെക്രട്ടറി പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ  ക്ഷണിച്ചു. എസ്എസ്എല്‍സി/ തത്തുല്യ പരീക്ഷകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 100 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 50 രൂപയുമാണ്. താത്പര്യമുള്ളവര്‍ ജൂണ്‍ 30ന് മുമ്പ് www.polysdmission.org/gci എന്ന വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷനു ശേഷം ഫീസ് അടച്ച് ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ : 9497356922.

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ വിവിധ കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ട്, ഒന്‍പത്, പത്ത്  ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സ്, ബിരുദ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കുമായുള്ള സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്‌സ് എന്നിവയ്ക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകള്‍ www.kscsa.org എന്ന വെബ്‌സൈറ്റ് വഴിയാണ് നല്‍കേണ്ടത്. അവസാന തീയതി ജൂലൈ നാല്. ഫോണ്‍ : 0494-2665489.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!