Section

malabari-logo-mobile

എന്‍ട്രന്‍സ്‌ ഫലം ഇന്ന്‌ പ്രഖ്യാപിക്കും;പ്ലസ്‌ടു പരീക്ഷാ ഫലം നാളെ

HIGHLIGHTS : തിരു: എഞ്ചിനിയറിംങ്‌ മെഡിക്കല്‍ പ്രവേശന പരീക്ഷകളുടെ ഫലം ഇന്ന്‌ പ്രസിദ്ധീകരിക്കും. ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്‌ ഫലം ...

medical-entrance-ed-1തിരു: എഞ്ചിനിയറിംങ്‌ മെഡിക്കല്‍ പ്രവേശന പരീക്ഷകളുടെ ഫലം ഇന്ന്‌ പ്രസിദ്ധീകരിക്കും. ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്‌ ഫലം പ്രഖ്യാപിക്കും. 1,60,037 വിദ്യാര്‍ത്ഥികളാണ്‌ ഇത്തവണ പ്രവേശന പരീക്ഷക്ക്‌ രജിസ്‌ടര്‍ ചെയ്‌തിരിക്കുന്നത്‌. പ്ലസ്‌ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.

എഞ്ചിനിയറിംങ്‌ 127563 പേരും മെഡിക്കല്‍ വിഭാഗത്തില്‍ 115194 പേരുമാണ്‌ ഇത്തവണ പ്രവേശന പരീക്ഷക്ക്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 82720 പേര്‍ രണ്ട്‌ വിഭാഗത്തിലും പരീക്ഷയെഴുതി. പരീക്ഷാ ഫലം ഇന്ന്‌ പ്രസിദ്ധീകരിക്കും. ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ പിആര്‍ ചേമ്പറില്‍ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്‌ ഫലം പ്രഖ്യാപിക്കും. എഞ്ചിനിയറിംങിന്റെ സ്‌കോറും . മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക്‌ ലിസ്റ്റുമാണ്‌ പ്രസിദ്ധീകരിക്കുക.

sameeksha-malabarinews

പ്ലസ്‌ടു മാര്‍ക്ക്‌ കൂടി കൂട്ടിചേര്‍ത്ത ശേഷം എഞ്ചിനിയറിങ്‌ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കും. 350 കേന്ദ്രങ്ങളിലായി ഏപ്രില്‍ 20 മുതല്‍ 23 വരെയാണ്‌ പരീക്ഷകള്‍ നട്‌നത്‌. www.cee.kerala.gov.in എന്ന വെബ്‌സൈറ്റല്‍ ഫലം ലഭ്യമാകും. 157 എഞ്ചിനിയറിംങ്‌ കോളേജുകളിലായി 59220 എഞ്ചിനിയറിംങ്‌ സീറ്റുകളുണ്ട്‌. 24 മെഡിക്കല്‍ കോളേജുകളിലായി 2950 എംബിബിഎസ്‌ സീറ്റുകളുമാണ്‌ സംസ്ഥാനത്തുള്ളത്‌. പ്ലസ്‌ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!