HIGHLIGHTS : Enthusiasm Vanolamuyarti Kotikkalasam; Silent campaign now, Palakkad will decide the next day
പാലക്കാട്: ആവേശം വാനോളമുയര്‍ത്തി പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും. വൈകിട്ട് നാലോടെയാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും റോഡ് ഷോ ആരംഭിച്ചത്.
സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി നടന്‍ രമേശ് പിഷാരടി, മുനവ്വറലി തങ്ങള്‍, ഷാഫി പറമ്പിലുള്‍പ്പെടെയുള്ളവരും സി കൃഷ്ണകുമാറിന് വേണ്ടി കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രനുമുള്‍പ്പെടെയുള്ള നേതാക്കളും കൊട്ടിക്കലാശത്തിന് എത്തിയിരുന്നു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന കൊട്ടിക്കലാശത്തില്‍ വന്‍ജനാവലിയാണ് എത്തിയത്.
യുഡിഎഫിനെ കടപുഴക്കി കടലില്‍ തള്ളുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. അവസാന നിമിഷത്തെ കള്ളപ്രചാരണം തള്ളിക്കളയണം. കെ.മുരളീധരന്‍ ഞങ്ങള്‍ക്ക് പ്രയോജനം ചെയ്തു. അദ്ദേഹത്തിന് ഇതില്‍ കൂടുതല്‍ പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് പറയാനാകില്ലെന്നും എംബി രാജേഷ് പറഞ്ഞു. സന്ദീപ് വാര്യരുടെ വരവോടെ പാലക്കാട് ആവേശം ഇരട്ടിയായിട്ടുണ്ടെന്നും 15,000 ഭൂരിപക്ഷമുണ്ടാകുമെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും അവകാശപ്പെടുന്നത്. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.
വിവാദങ്ങള്‍ക്കും അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കും പിന്നാലൊണ് പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപനത്തിലേക്ക് നീങ്ങുന്നത്. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക. പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് മുതല്‍ സന്ദീപ് വാര്യറുടെ കോണ്‍ഗ്രസ് പ്രവേശം വരെ ഒട്ടേറെ ട്വിസ്റ്റുകള്‍ക്കാണ് ഈ കാലയളവില്‍ പാലക്കാട് സാക്ഷിയായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു