HIGHLIGHTS : Calicut University News; Assembly International Book Festival : Participate in quiz competition
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം : ക്വിസ് മത്സരത്തിൽ പങ്കെടുക്കാം
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രാഥമിക മത്സരങ്ങൾ അഞ്ച് മേഖലാ തലങ്ങളിലും ഫൈനൽ മത്സരം നിയമസഭാ മന്ദിരത്തിലും നടക്കും. കാലിക്കറ്റ് സർവകലാശാലാ പരിധിയിലെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളേജ് വിദ്യാർഥികൾക്കുള്ള മത്സരം ( കോഴിക്കോട് മേഖല ) ഡിസംബർ മൂന്നിനും പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ കോളേജ് വിദ്യാർഥികൾക്കുള്ള മത്സരം ( എറണാകുളം മേഖല ) അഞ്ചിനും നടക്കും. ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി യഥാക്രമം നവംബർ 26, 28 എന്നിങ്ങനെയാണ്. മത്സരത്തിൽ ഒരു കോളേജിൽ നിന്ന് പരമാവധി രണ്ട് ടീമുകൾക്ക് (ഒരു ടീമിൽ രണ്ട് മത്സരാർഥികൾ) പങ്കെടുക്കാം. കോളേജ് തലത്തിൽ അഞ്ച് മേഖലകളിൽ നിന്നായി തിരഞ്ഞെടുക്കുന്ന 15 (ഓരോ മേഖലയിൽ നിന്നും ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന മൂന്ന് ടീമുകൾ വീതം) ടീമുകൾക്കുള്ള സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ജനുവരി ഒൻപതിന് നിയമസഭാ മന്ദിരത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.klibf.niyamasabha.org .
ഓഡിറ്റ് കോഴ്സ്
കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി 2020 വർഷത്തിൽ പ്രവേശനം നേടിയിട്ടുള്ള എം.എ., എം.കോം., എം.എസ് സി. വിദ്യാർഥികളിൽ ഓഡിറ്റ് കോഴ്സ് റിപ്പോർട്ട് സമർപ്പിക്കാത്തവരും മൂന്നാം സെമസ്റ്റർ നവംബർ 2023 ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷക്ക് രജിസ്‌ട്രേഷൻ നടത്തിയവരുമായ വിദ്യാർഥികളുടെ ഒന്ന്, രണ്ട് സെമസ്റ്ററുകളിൽ ഓഡിറ്റ് കോഴ്സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ / അസൈൻമെന്റ് / റിപ്പോർട്ട് എന്നിവ നിർദിഷ്ട രൂപത്തിൽ തയ്യാറാക്കി കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ വിഭാഗത്തിൽ നേരിട്ടോ ദി ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി. ഒ., പിൻ – 673635 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ഡിസം ബർ 16-ന് മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.uoc.ac.in > Student Zone > Private Registration – ( Notification ). ഫോൺ 0494 2400288, 2407356.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( CUFYUGP – 2024 പ്രവേശനം ) ബി.എസ് സി. ബോട്ടണി ആന്റ് കംപ്യൂട്ടേഷണൽ ബയോളജി ഡബിൾ മേജർ നവംബർ 2024 റഗുലർ പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം നവംബർ 26-ന് തുടങ്ങും.
സി.ഡി.ഒ.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നാം സെമസ്റ്റർ ( CBCSS – UG ) ബി.എസ് സി., ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (CBCSS – UG) ബി.കോം, ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വൊക്കേഷണൽ സ്ട്രീം, ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ പാറ്റേൺ, ബി.എസ് സി. ഇൻ ഹോട്ടൽ മാനേജ്‌മന്റ് ആന്റ് കാറ്ററിംഗ് സയൻസ് / കളിനറി ആർട്സ്, ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ, ബി.ഡെസ് ( ഗ്രാഫിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിസൈൻ ), ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എസ് സി. ബോട്ടണി ആന്റ് കംപ്യൂട്ടേഷണൽ ബയോളജി ( ഡബിൾ മെയിൻ ), ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് ( ഡബിൾ മെയിൻ ), ബി.ടി.എ., ( CUCBCSS – UG ) ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണൽ, ബി.ടി.എ. നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും 2025 ജനുവരി ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ (Non CSS) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക്. (2014 സ്‌കീം) സംയോജിത ഒന്ന് & രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു