പാലക്കാട്: പാലക്കാട് ആളിയാര്‍ ഡാമില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ ധരുണ്‍, രേവന്ദ്, ആന്റോ എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്കായി എത്തിയ സംഘം ഡാമില്‍ കുളിക്കുന്നതിനിടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാള്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ട് പേരും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. മരിച്ചവരുടെ മൃതദ്ദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




