കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക: തിരൂരങ്ങാടി ഏരിയ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍

തിരൂരങ്ങാടി: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ തിരുത്തണമെന്നും കേരളത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരൂരങ്ങാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

തിരൂരങ്ങാടി സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനം കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം കെ ആര്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ സി.ഹണിലാല്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി നന്ദകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ പി എ വിനോദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പ്രകാശ് പുത്തന്‍ മഠത്തില്‍, ജില്ലാ സെക്രട്ടറി എം വി വിനയന്‍, ജില്ലാ ജോ സെക്രട്ടറി കെ മധുസൂദനന്‍, പി ദിനോജ്, ഒ കെ പ്രേമരാജന്‍, കെ പി വിനോദ് കുമാര്‍, ബേബി മഞ്ജുഷ, എസ് ദേവേഷ്, പി രമേഷ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: എ ദിലീഷ് (പ്രസിഡണ്ട്), സി പി ജയപ്രഭ, എ കെ രാജേഷ് (വൈസ് പ്രസിഡണ്ട്), ഒ കെ പ്രേമരാജന്‍ (സെക്രട്ടറി), കെ ടി അബ്ദുല്‍ ഹക്കീം, ടി വി സുനില്‍കുമാര്‍ (ജോ : സെക്രട്ടറി) പി എ വിനോദ് (ട്രഷറര്‍), ഹവാസിന്‍ എസ് ഖലീല്‍ (വനിതാ കമ്മിറ്റികണ്‍വീനര്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top