Section

malabari-logo-mobile

തൊഴിലവസരങ്ങൾ; താനൂരിലെ മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വീസ് സെന്ററിലേക്ക് ട്രെയിനി നിയമനം

HIGHLIGHTS : employment opportunities; Trainee Recruitment for Matsyafed Out Board Motor Service Center at Tanur.

ട്രെയിനി നിയമനം
താനൂരിലെ മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വീസ് സെന്ററിലേക്ക് ഐ.ടി.ഐ ഫിറ്റര്‍/ മെക്കാനിക്ക് യോഗ്യതയുള്ള (വി.എച്ച്.എസ്.സി അഭിലഷണീയം) മത്സ്യ തൊഴിലാളി മേഖലയില്‍ നിന്നുള്ള യുവാക്കളെ പ്രതിമാസം 7500 രൂപ സ്‌റ്റൈപന്റോട് കൂടി ആറ് മാസത്തേക്ക് ട്രെയിനികളായി നിയമിക്കുന്നു. യോഗ്യരായവര്‍ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ 16ന് രാവിലെ 11ന് തിരൂര്‍ കെ.ജി.പടിയിലെ മത്സ്യഫെഡിന്റെ ജില്ലാ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു.
അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
തവനൂരില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു/ തതുല്യ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.ഒരു ഒഴിവാണുള്ളത്. 2022 നവംബര്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ ഒന്‍പതിന് രാവിലെ 10.30 ന് തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിനടുത്ത് പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 04832 978888.
റസ്‌ക്യൂ ഓഫീസര്‍ നിയമനം
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ റെസ്‌ക്യൂ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കിലുള്ള  ബിരുദാനന്തര ബിരുദമാണ് യോഗ്യത. (കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന). 2022 നവംബര്‍ ഒന്നിന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ വിദ്യഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിര്‍ദിഷ്ട അപേക്ഷാ ഫോമില്‍ നവംബര്‍ 18 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു യൂണിറ്റുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം www.wcd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ 0483-2978888, 9895701222.

അനലിസ്റ്റിനെ നിയമിക്കുന്നു

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മൈക്രോ ബയോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഡയറി മൈക്രൊ ബയോളജിയിൽ എം.ടെക് ബിരുദവും രണ്ടു വർഷം ഏതെങ്കിലും എൻ.എ.ബി-ൽ  അക്രഡിറ്റെഡ് ലാബിൽ പാൽ, പാലുൽപ്പന്നങ്ങൾ, വെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവർത്തി പരിചയവുമാണ് യോഗ്യത. എം.ടെക് ഡയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തിൽ മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. പ്രായം 18നും 40നും മദ്ധ്യേ. പ്രതിമാസം വേതനം 30,000 രൂപ. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ. അപേക്ഷകൾ നവംബർ 17ന് അഞ്ചിന് മുമ്പായി ബയോഡാറ്റ, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം. ഇന്റർവ്യൂ നവംബർ 23നു 11 മണിക്ക് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471-2440074.

sameeksha-malabarinews

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദാംശങ്ങൾ www.ksmha.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

കിക്മയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

നെയ്യാർഡാം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ കോളേജിൽ മാനേജ്‌മെന്റ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ എ.ഐ.സി.റ്റി.ഇ നിഷ്‌കർഷിക്കുന്ന യോഗ്യതയുളള ഉദ്യോഗാർഥികൾ നവംബർ 10ന് അഞ്ച് മണിക്ക് മുമ്പായി  https://tinyurl.com/yckjev4h  എന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്:  8547618290.

പ്രോജക്ട് ഫെല്ലോ

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി / നാനോടെക്നോളജി/സോയിൽ സയൻസ്/എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ്/ഗേറ്റ് അല്ലെങ്കിൽ മറ്റ് തത്തുല്യ പരീക്ഷകൾ എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. നാനോ മെറ്റീരിയൽ സിന്തസിസിലും സ്വഭാവരൂപീകരണത്തിലും ഗവേഷണ പരിചയം അഭികാമ്യം. ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 31,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ജനുവരി ഒന്ന്, 2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 22ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

പ്രോജക്ട് അസിസ്റ്റന്റ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഫീൽഡ് വർക്കിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 19,000 രൂപയാണ് ഫെല്ലോഷിപ്പ്. ജനുവരി ഒന്ന്, 2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 23ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!